കുവൈത്തിലെ വായു മലിനീകരണം അപകടകരമാം വിധം ഉയര്‍ന്നു

0
14

കുവൈത്ത്‌ സിറ്റി കുവൈത്തിലെ വായു മലിനീകരണം അപകടകരമാം വിധം ഉയര്‍ന്നതായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ലൈന്‍ എന്‍വിയോണ്‍മെന്റ്‌ല്‍ ഗ്രൂപ്പ്‌. സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ രാജ്യത്തെ വായുവിന്റെ ഗുണനിലവാരം നാലാം ലെവലില്‍ ആണ്‌, അതായത്‌ ഒട്ടും ആരോഗ്യകരമല്ലാത്ത സാഹചര്യം.

നഗ്നനേത്രങ്ങള്‍ കൊണ്ട്‌ കാണാന്‍ സാധിക്കാത്ത, പൊടിപടലങ്ങളേക്കാള്‍ സൂക്ഷമമായ കണങ്ങളുടെ (2.5 പി എം പാര്‍ട്ടിക്കിള്‍) അളവ്‌്‌ അന്തരീക്ഷത്തില്‍ വര്‍ധിച്ചു. ഇവ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക്‌ കാരണമായേക്കുമെന്നും ഗ്രീന്‍ലൈന്‍ പറയുന്നു. വായുമലിനീകരണം അടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട നിയമപരമായ ചുമതല എന്‍വിയോണ്‍മെന്റ്‌ പബ്ലിക്ക്‌ അതോറിറ്റിക്കാണ്‌ എങ്കിലും, ഇപിഎ ഗൗരവതരമായ ഈ വിഷയത്തില്‍ യാതൊരു ഇടപെടലുകളും നടത്തിയില്ലെന്നും ഗ്രീന്‍ലൈന്‍ ആരോപിച്ചു.