മലിനീകരണത്തിന് ശേഷം കുവൈറ്റിലെ വായു ഗുണനിലവാരം മെച്ചപ്പെടുന്നു

0
31

കുവൈത്ത് സിറ്റി: കുവൈത്തിലെ വായു മലിനീകരണ നിരക്ക് കഴിഞ്ഞ ഒരാഴ്ചയായി ഗണ്യമായ കുറഞ്ഞതായി ഐക്യു എയർ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ദൈനംദിന അപ്‌ഡേറ്റുകൾ പ്രസിദ്ധീകരിക്കുന്നതാണ് ഐക്യു എയർ. കഴിഞ്ഞ ഒരാഴ്ച മുൻപ് പുറത്തുവിട്ട സൂചിക പ്രകാരം കുവൈറ്റ് സിറ്റിയുടെ (തലസ്ഥാനം) വായുവിലെ മലിനീകരണത്തിന്റെ തോത് 152 സ്റ്റാൻഡേർഡ് പോയിന്റുകളായിരുന്നു, പട്ടികയിൽ ലോകത്തിലെ ഏറ്റവും മോശം സാഹചര്യത്തിൽ 13-ാം സ്ഥാനത്താണ് കുവൈറ്റ് റാങ്ക് ചെയ്തത്. എന്നാൽ ഇതിനു വ്യത്യാസം വരികയും മലിനീകരണം തോത് ലെവൽ 88 പോയിന്റിലേക്ക് ഗണ്യമായി കുറയുകയും, കുവൈത്ത് 30-ാം സ്ഥാനത്തെത്തുകയും ചെയ്തു. ഈ നില മെച്ചപെടുത്തൽ തുടർന്ന് ആഴ്ചകളിലും രേഖപ്പെടുത്തി.
കുവൈറ്റിലെ മറ്റ് പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചകങ്ങളും മെച്ചപ്പെട്ടു, ഈ മെച്ചപ്പെടുത്തൽ കുവൈറ്റിലെ വായു മലിനീകരണത്തിന്റെ പൊതുനിരക്ക് 80 പോയിന്റായി കുറയാൻ കാരണമായി, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അതിന്റെ ശരാശരി 140 പോയിന്റായിരുന്നു.
ഇന്നലത്തെ ഏറ്റവും പുതിയ നിർണ്ണയം അനുസരിച്ച്, കുവൈറ്റിലെ ചില പ്രദേശങ്ങളിലെ ലെവലുകൾ ഇപ്രകാരമാണ്: ഹവല്ലി (91), റബീഹ് (100), ബയാൻ (85), സബാഹ് അൽ-സലേം (71), ദസ്മ (70), റുമൈത്തിയ (65) .