കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ ചോക്ലേറ്റ് ഉപഭോക്താക്കളിൽ മുൻനിരയിലുള്ള രാജ്യമായിരുന്നു കുവൈത്ത്. പ്രതിവർഷം ഒരാൾ മൂന്ന് കിലോഗ്രാം ചോക്ലേറ്റ് വരെ കുവൈറ്റിൽ ഉപയോഗിച്ചിരുന്നതായാണ് കണക്ക്. എന്നാൽ കൊറോണ വ്യാപനം ചോക്ലേറ്റ്നെയും സാരമായി ബാധിച്ചു.
2021 ൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായതോടെ പൊതുപരിപാടികൾ ഇല്ലാതായി. ചോക്ലേറ്റ് വിപണനത്തിനുള്ള പ്രധാന മേഖല ഇവയായിരുന്നു. കുവൈറ്റിന്റെ ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന കണക്കുകൾ പ്രകാരം, 2021 ലെ അവസാന ഒമ്പത് മാസങ്ങളിൽ രാജ്യം 23.5 ദശലക്ഷം ദിനാർ വിലമതിക്കുന്ന ചോക്ലേറ്റ് ഇറക്കുമതി ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 40 ദശലക്ഷം ദിനാർ ആയിരുന്നു.
രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും നിരവധി സാമൂഹിക പൊതു പരിപാടികളുടെ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്ത സാഹചര്യത്തിൽ, വരും കാലയളവിൽ ചോക്ലേറ്റ് ഉപഭോഗ നിരക്ക് അതിന്റെ മുൻ നിലയിലെത്തുമെന്നാണ് അനുമാനിക്കപ്പെടുന്നത്.