കോവിഡ് നിയന്ത്രിക്കാനുള്ള ജിസിസിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

0
23

ജിസിസിയുടെ സഹകരണം കൊറോണ വൈറസിനെതിരായ  പോരാട്ടം വിജയകരം ആകുന്നതിനു സഹായിച്ചതായി  കുവൈറ്റ് ആരോഗ്യ മന്ത്രാലയം വാർത്താ ഏജൻസിയായ കുനയ്ക്ക് നൽകിയ വാർത്താക്കുറിപ്പിൽ പറഞ്ഞു . കൊറോണ വൈറസിന്റെ നാലാമത്തെ തരംഗം ശമിച്ചു തുടങ്ങിയതായാണ് രാജ്യവ്യാപകമായി ലഭിക്കുന്ന  സൂചകങ്ങൾ വ്യക്തമാക്കുന്നതെന്ന് പത്രക്കുറിപ്പിൽ ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. കൊറോണ വൈറസ് ഉയർത്തുന്ന അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാൻ മേഖലയിലുടനീളമുള്ള പങ്കാളികളുമായി MoH പ്രവർത്തിച്ചതായി വക്താവ് പറഞ്ഞു.ദേശീയ ആരോഗ്യ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും ഗൾഫ് സഹകരണ കൗൺസിലിൽ നിന്നുള്ള മെഡിക്കൽ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശ്രമവും വലിയ മുതൽക്കൂട്ടായതായും അദ്ദേഹം എടുത്തുപറഞ്ഞു.