കുവൈത്തിൽ 8,318 സ്വദേശികൾ തൊഴിൽരഹിതരെന്ന് റിപ്പോർട്ട്

0
26

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ജൂൺ വരെയുള്ള കണക്കുകൾ അനുസരിച്ച് കുവൈറ്റ് പൗരന്മാരിൽ 8,318 പേർ തൊഴിൽരഹിതരെന്ന് സർക്കാർ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. അവരിൽ പലരും  സിവിൽ സർവീസ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുകയും ജോലി അന്വേഷിക്കുകയും ചെയ്യുന്നുവെങ്കിലും 12 മാസത്തിലേറെയായി തൊഴിൽ ലഭിക്കാത്തവരാണ്. ഇതിൽ ഭൂരിഭാഗവും യുവജനങ്ങൾ ആണെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തൊഴിൽരഹിതരായ സ്വദേശകളിൽ ഭൂരിഭാഗവും സ്ത്രീകളാണ് 4,909 പേർ, മൊത്തം തൊഴിൽ രഹിതരുടെ 59% വരും ഇത് . 17.77% പേർ യോഗ്യതകളൊന്നുമില്ലാത്തവരും ഇന്റർമീഡിയറ്റ് അല്ലെങ്കിൽ സെക്കൻഡറി സർട്ടിഫിക്കറ്റുകൾ മാത്രമുള്ളവരും ആണെന്നും രേഖകൾ വ്യക്തമാക്കുന്നു.