സാൽമിയിൽ മൂന്ന് പേര് ചേർന്ന് പ്രവാസിയെ ആക്രമിച്ചതായി പരാതി

0
25

കുവൈറ്റ് സിറ്റി: സാൽമി മരുഭൂമി പ്രദേശത്തു വച്ച് ഈജിപ്ഷ്യൻ പ്രവാസിയെ ആക്രമിച്ച മൂന്ന് അജ്ഞാതരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തു. ശരീരത്തിൽ ഉണ്ടായ പരിക്കുകൾ സംബന്ധിച്ച ആശുപത്രി റിപ്പോർട്ട് അടക്കം പ്രവാസി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ജിസിസി നമ്പർ പ്ലേറ്റുള്ള വാഹനത്തിലെത്തിയ മൂന്ന് പേർ ജോലിസ്ഥലത്ത് വച്ച് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി ആണ് പരാതിയിൽ പറയുന്നത്