ഒക്‌ടോബർ അവസാനത്തോടെ ആകാശ എയർലൈൻ കുവൈറ്റ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കും

0
70

കുവൈറ്റ് സിറ്റി: ഈ മാസം അവസാനം ദോഹയിലേക്കുള്ള ആദ്യ വിദേശ സർവീസ് ആരംഭിച്ചതിന് ശേഷം ആകാശ എയർ ഒക്‌ടോബർ അവസാനത്തോടെ കുവൈറ്റ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് സർവ്വീസ് ആരംഭിക്കാൻ  പദ്ധതിയിടുന്നതായി ആകാശ എയർ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. മാർച്ച് 28 ന് ആണ് മുംബൈ- ദോഹ സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും. ബന്ധപ്പെട്ട വിദേശ ഗവൺമെൻ്റിൽ നിന്ന് അനുമതി ലഭിക്കുന്നതുവരെ  അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് ഫയൽ ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.