കുവൈത്ത് സിറ്റി: അബു ഫാത്തിറ ഹെൽത്ത് സെന്റർ ഈ ആഴ്ചയും സബാഹ് അൽ-അഹമ്മദ് സിറ്റി ഹെൽത്ത് സെന്റർ അടുത്ത ആഴ്ചയും തുറന്നു പ്രവർത്തിക്കും. നിലവിൽ ആരോഗ്യ സംവിധാനം വികസിപ്പിച്ച് മികവുറ്റതാക്കുന്നതിലാണ് ആരോഗ്യ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഡോ. ഖാലിദ് അൽ-സയീദ് വ്യക്തമാക്കിയിരുന്നു.
ഇതുകൂടാതെ, അൽ-സബാ ഹോസ്പിറ്റൽ പ്രോജക്റ്റ്, അൽ-അദാൻ, അൽ-ഫർവാനിയ ഉൾപ്പെടെയുള്ള ആശുപത്രികളിലെ ആരോഗ്യ വികസന പദ്ധതികളിലെ പ്രോജക്ടുകളിൽ തുടർ പ്രവർത്തനങ്ങൾ നടക്കുന്നതായി വെസ്റ്റ് അബ്ദുല്ല അൽ-മുബാറക് ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടന വേളയിൽ ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു.
ആശുപത്രിയിൽ പൗരന്മാർക്ക് മാത്രമാണ് ചികിത്സ സേവനങ്ങൾ ലഭിക്കുക. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.