കുവൈത്ത് സിറ്റി: അനധികൃത മദ്യ വ്യാപാരം നടത്തിവന്ന പ്രവാസിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ പ്രവാസിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 154 കുപ്പി മദ്യം പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.