കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖിൽ ഒരു വീട്ടിൽ അനധികൃതമായി പ്രവർത്തിക്കുന്ന വെയർ ഹൗസിൽ നടത്തിയ റെയ്ഡിൽ അരി, പഞ്ചസാര, പാൽ എന്നിവയുൾപ്പെടെ സബ്‌സിഡിയുള്ള സാധനങ്ങൾ പിടിച്ചെടുത്തു. ബംഗ്ലാദേശി സംഘം ഉപയോഗിച്ചിരുന്ന ഗോഡൗൺ ആണിത്.
ഇലക്‌ട്രിസിറ്റി എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ഇൻവെസ്റ്റിഗേഷൻ ഓഫ് റെസിഡൻസ് ആൻഡ് മാൻപവർ അഫയേഴ്‌സ് , വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ കാമ്പയിനിൽ പങ്കെടുത്തു.തലസ്ഥാനത്തെ എമർജൻസി ടീമിന്റെ തലവൻ ഹമദ് അൽ-ദാഫിരിയുടെ മേൽനോട്ടത്തിൽ ആയിരുന്നു ഇത്.
നിയമപ്രകാരം ശിക്ഷാർഹമായ ഗുരുതരമായ ലംഘനമാണ് ഇത് എന്ന് ഹമീദ് അൽ-ദാഫിരി പറഞ്ഞു സർക്കാർ നൽകുന്ന സാധനങ്ങൾ വിൽക്കുന്നത് നിരോധിച്ചതാണ്. റേഷൻ കാർഡുള്ള ഏതൊരു വ്യക്തിയും റേഷൻ സാധനം കൊടുക്കുകയോ വിൽക്കുകയോ ചെയ്താൽ അയാളുടെ കാർഡ് ബ്ലോക്ക് ചെയ്യുകയും വാണിജ്യ മന്ത്രാലയം അദ്ദേഹത്തെ വിളിച്ചുവരുത്തുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു