കുവൈറ്റ് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയിരുന്നു കേന്ദ്ര മന്ത്രി വി. മുരളീധരന് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ കുവൈറ്റ് സ്വീകരണം നൽകി.റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖരും ഇന്ത്യൻ വ്യവസായികളും പ്രൊഫഷണലുകളും പങ്കെടുത്തു.
ഐബിപിസി ചെയർമാൻ ഗുർവീന്ദർ സിംഗ് ലാംബ, ഐബിപിസി വൈസ് ചെയർമാൻ കൈസർ ഷാക്കിർ, സെക്രട്ടറി സോളി മാത്യു, ജോ.സെക്രട്ടറി സുരേഷ് കെ.പി, ട്രഷറർ സുനിത് അറോറ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബിസിനസ്, സാംസ്കാരിക ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന് IBPC നടത്തിയ വിവിധ പരിപാടികളുടെ അവലോകനം ചെയർമാൻ ഗുർവിന്ദർ സിംഗ് ലാംബ, സ്വാഗത പ്രസംഗത്തിൽ, നടത്തി. ഐബിപിസിയുടെ 22 വർഷത്തെ പ്രയാണം കാണിക്കുന്ന വീഡിയോ അവതരണവും നടന്നു.
അനാവശ്യ നിയന്ത്രണങ്ങളും നടപടികളും നീക്കി ബിസിനസ്സിനും വ്യാപാരത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ശ്രമങ്ങളെക്കുറിച്ച് v മുരളീധരന് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ പറഞ്ഞു.