വെൽഫെയർ കേരള കുവൈറ്റ്‌ പ്രവാസി വെൽഫെയർ സേവന കേന്ദ്രം  ഉൽഘാടനം ചെയ്തു.

0
28

ഫഹാഹീൽ :

വെൽഫെയർ കേരള കുവൈറ്റ്‌ ഫഹാഹീൽ, അബുഹലീഫ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പ്രവാസി ക്ഷേമനിധി നോർക്ക ഐ ഡി കാർഡ് ബോധവൽക്കരണവും സേവന കേന്ദ്രം ഉൽഘാടനവും നടന്നു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് സേവന കേന്ദ്രത്തിന്റെ ഉൽഘാടനവും പാർട്ടി ക്ലാസും നടത്തി . ഫഹാഹീൽ യൂണിറ്റ് പ്രസിഡന്റ് ഷംസുദ്ധീൻ പാലാഴിയുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ മേഖല പ്രസിഡന്റ് സനോജ് സുബൈർ അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക്ക്ഷേമ പെൻഷൻ അടക്കമുള്ള വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്രവാസി ക്ഷേമനിധി,നോർക്ക റൂട്ട്സിന്റെ വിവിധ പദ്ധതികൾ എന്നിവയെ കുറിച്ച് വർക്കിങ് കമ്മിറ്റി അംഗം  അബ്ദുൽ ഗഫൂർ എം. കെ ക്ലാസ്സ്‌ എടുത്തു .

മേഖല സെക്രട്ടറി സൽമാൻ പാർട്ടിയുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രസന്റേഷൻ അവതരിപ്പിച്ചു. അബുഹലീഫ പ്രസിഡന്റ് അബ്ദുറഹ്മാൻ നന്ദി പ്രകാശിപ്പിച്ചു. ഫഹാഹീലിൽ  ഫഹാഹീൽ സിറ്റിയിലുള്ള ദാറുസ്സലാം,യൂണിറ്റി സെന്റർ എന്നീ സ്ഥലങ്ങളിലും  അബു ഹലീഫയിൽ ഒരിടത്തും ആഴ്ചയിൽ രണ്ടു ദിവസം സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഈ പ്രവാസി പദ്ധതികളിൽ അംഗത്വമെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സഘാടകർ അറിയിച്ചു. 66980844, 65023166 ,66066346, 99046082 , 51504151 , 97637809