കുവൈത്തിൽ മലാശയ, വൻ കുടൽ അർബുദബാധിതരുടെ എണ്ണത്തിൽ വർധനവ്

0
30

കുവൈത്ത് സിറ്റി:  കുവൈറ്റിൽ സമീപ വർഷങ്ങളിൽ വൻകുടൽ, മലാശയ ക്യാൻസർ  ബാധിതരുടെ എണ്ണം വർദ്ധിച്ചതായി ഇന്റേണൽ മെഡിസിൻ, ഗാസ്ട്രോഎൻററോളജി ആൻഡ് ഹെപ്പറ്റോളജി കൺസൾട്ടന്റ് ഡോ വഫാ അൽ ഹഷാഷ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്,  കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുവൈത്തിൽ 10,885 കാൻസർ കേസുകളും,1,719 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 2020ൽ മാത്രം കുവൈറ്റിൽ 3,842 കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്തത്..

ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ആഗോള തലത്തിൽ 10 ദശലക്ഷം മരണങ്ങൾ ക്യാൻസർ മൂലമാണെന്ന്, 2040 ഓടെ ഏകദേശം 28.4 ദശലക്ഷം കാൻസർ കേസുകൾ ഉണ്ടാകുമെന്നാണ് പ്രവചനം. ലോകമെമ്പാടും, അഞ്ചിൽ ഒരാൾക്ക്  കാൻസർ ബാധിക്കും, എട്ട് പുരുഷന്മാരിൽ ഒരാളും 11 സ്ത്രീകളിൽ ഒരാളും രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം മരിക്കു എന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ടിലുണ്ട്.