ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ അൽ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു

കുവൈത്ത്‌ സിറ്റി :   ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ അൽ സബാഹിനെ  കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. ഇത് സംബന്ധിച്ച് അമീരി ഉത്തരവ്‌ പുറപ്പെടുവിച്ചു. പാർലമന്റ്‌ തെരഞ്ഞെടുപ്പിന് ശേഷം  ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി സമർപ്പിച്ചിരുന്നു. തുടർന്നാണു അദ്ദേഹത്തെ തന്നെ പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു കൊണ്ട്‌ അമീരി ഉത്തരവിറങ്ങിയത്.