ഗ്രാൻഡ് ഹൈപ്പറിൻ്റെ 33-മത് ശാഖ ഹവല്ലിയിൽ തുറന്നു

0
22

അതി വിപുലമായ ചടങ്ങുകളോടെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്ന്റെ 33-ാമത് ഔട്ട്‌ലറ്റിൻ്റെ ഉദ്ഘാടനം നടന്നു.  ഹവല്ലിയിൽ ബ്ലോക്ക് 11ൽ കുതൈബഹ ബിൻ മുസ്ലിം സ്ട്രീറ്റിൽ, വഫ ബോയ്സ് സ്കൂളിൻ്റെ എതിർവശത്തായാണ് ഇത്.

പതിനൊന്നയിരം ചതുരശ്രഅടിയുുള്ള  ഔട്ട്ലെറ്റിന്റെ ഉത്ഘാടനം സാദ് മുഹമ്മദ്, ജമാൽ അൽ ദോസറി, ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി എന്നിവർ ചേർന്ന് നിർവഹിച്ചു. സിഇഒ മുഹമ്മദ് സുനീർ, ഡി.ആർ. ഓ. ശ്രീ. തഹ്‌സീർ അലി, സി.ഓ. ഓ. ശ്രീ. രാഹിൽ ബാസിം, അസ്ലം ചെലാട്ട് എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളും മറ്റ് വിശിഷ്ടാതിഥികളും അഭ്യുദയകാംക്ഷികളും  ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ലോകമെങ്ങുനിന്നുമുള്ള പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റിൽ ലഭ്യമാണ്. ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾമത്സരാധിഷ്ഠിത വിലയിൽ കുവൈറ്റിലെങ്ങുമുള്ള ഗ്രാൻഡ് ഹൈപ്പർ സ്റ്റോർകളിൽ ലഭ്യമാണ്.