കുവൈറ്റ് സിറ്റി: ഏഷ്യക്കാരിയായ ഗാർഹിക തൊഴിലാളിയെ വാഹയിലെ തൊഴിലുടമയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇവർ താമസിക്കുന്ന മുറിയുടെ സീലിങ്ങിൽ ഷീറ്റ് കെട്ടി തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു. മരണ വിവരം തൊഴിലുടമ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് യൂണിറ്റിൽ വിളിച്ച് അറിയിക്കുകയായിരുന്നു . കേസ് എടുത്ത പോലീസ് ഇവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച സാഹചര്യം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.