3,715 ജീവനക്കാർക്ക് അവധിക്കാല അലവൻസായി MOE 15 മില്യൺ ദിനാർ നൽകി

0
40

കുവൈറ്റ് സിറ്റി: സ്വദേശികളും പ്രവാസികളും ഉൾപ്പടെയുള്ള 3,715ജീവനക്കാർക്കായി ഏകദേശം 15 ദശലക്ഷം ദിനാർ അവധിക്കാല അലവൻസായി വിദ്യാഭ്യാസ മന്ത്രാലയം നൽകി. മൊത്തം പണമിടപാടുകൾക്കായി വിദ്യാഭ്യാസ മന്ത്രാലയം 25 ദശലക്ഷം ദിനാർ അനുവദിച്ചത്. 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് അവസാനം വരെയുള്ള ഇടപാടുകൾക്കായിരുന്നു ഇത്. ഈദ് അവധിക്ക് ശേഷമുള്ള ആദ്യത്തെ സംയോജിത സ്കൂൾ ദിനത്തിൽ വിവിധ വിദ്യാഭ്യാസ തലങ്ങളിലുള്ള 98% വിദ്യാർത്ഥികളും പങ്കെടുത്തു.