ഗോ ഫസ്റ്റ് കണ്ണൂരില്‍ നിന്നും 5 സര്‍വ്വീസുകൾ റദ്ദാക്കി

0
33

കണ്ണൂര്‍ : അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അഞ്ച് സര്‍വ്വീസുകൾ റദ്ദാക്കി. നാളെയും മറ്റന്നാളുമായി ദുബായ്, അബുദാബി, മുംബൈ എന്നിവിടങ്ങളിലേക്ക് മുഴുവന്‍ വിമാന സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ ഗോ ഫസ്റ്റ്, പാപ്പരത്ത പരിഹാര നടപടികള്‍ക്കായി ഫയല്‍ ചെയ്തു. കമ്പനി നിലനിര്‍ത്താന്‍ കഴിയുമോ എന്നുള്ള കാര്യത്തില്‍ എന്‍സിഎല്‍ടി തുടര്‍നടപടികള്‍ സ്വീകരിക്കും. കമ്പനി ലേലത്തില്‍ വയ്ക്കുകയും പുതിയ ഉടമകളെ കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അടച്ച്‌ പൂട്ടലിലേക്ക് നീങ്ങും. നേരത്തെ ജെറ്റ് എയര്‍ വൈസും കടക്കെണി മൂലം അടച്ച്‌ പൂട്ടിയിരുന്നു.