കുവൈറ്റ് സിറ്റി: ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള പൊതു ധാർമ്മികത സംരക്ഷിക്കുന്ന മനുഷ്യക്കടത്ത് തടയുന്നതിനും വേണ്ടിയുള്ള വകുപ്പ് മഹ്ബൂല പ്രദേശത്ത് നടത്തിയ റെയ്ഡിൽ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൂന്ന് പുരുഷന്മാരെയും നാല് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ഇവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.