കുവൈറ്റ് സിറ്റി: തിരുവല്ല തലവടി സ്വദേശി ലാജി ചെറിയാൻ കുവൈറ്റിൽ കാറപകടത്തിൽ മരണപ്പെട്ടു.
കുവൈത്ത് എൻ ബി ടി സി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാഗത്തിന്റെ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയുടെ സൗദി പ്രൊജക്റ്റിൽ ആയിരുന്നു ഇപ്പോൾ ചുമതല. വെള്ളിയാഴ്ച ലീവ് ആയതിനാൽ കുവൈത്തിലുള്ള കുടുംബത്തിന്റേടുത്തേക്ക് ഡ്രൈവ് ചെയ്ത് വരുന്നതിനിടയിൽ കഫ്ജിക്കടുത്തു വെച്ചുണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഭാര്യ അനീറ്റ കുവൈത്തിലെ കിപിക്സിൽ ജോലി ചെയ്യുന്നു. മക്കൾ ജോവാൻ,ജസ്ലിൻ,ജയ്ഡൻ