ഐവ കുവൈത്ത് വനിതാ സമ്മേളനം നടന്നു

0
42

ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐ വ) കുവൈത്ത് “ലിബറലിസം സാമൂഹ്യ വിപത്ത് ” എന്ന തലക്കെട്ടിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു .

കെ എ ജി പ്രസിഡൻ്റ് ശരീഫ് പി.ടി. സമ്മേളനം ഉൽഘാടനം ചെയ്തു.മനുഷ്യ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ് കുടുംബ വ്യവസ്ഥയിൽ അധിഷ്ടിതമാണെന്നും അത് തകർക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് നവ ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കുന്നവർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉദ്ഘാടനപ്രസംഗത്തിൽ ശരീഫ് പി ടി പറഞ്ഞു.
ഐവ പ്രസിഡൻ്റ് മഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു.കുടുംബത്തിന്റെയും , സദാചാരത്തിന്റെയും തകർച്ചയിലേക്ക് വഴി തെളിക്കുന്ന , സാംസ്ക്കാരിക അടിത്തറക്ക് തുരങ്കം വെക്കുന്ന നവ ലിബറൽ, സംസ്ക്കാരങ്ങളെ തിരിച്ചറിഞ്ഞ്, അതിൽ ചാഞ്ഞ് പോവാതെ, പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ധാർമിക കരുത്ത് നേടി എടുക്കണമെന്ന് അധ്യക്ഷ ഓർമിപ്പിച്ചു.

സമ്മേളനത്തിൽ JIH വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സി.വി ജമീല ടീച്ചർ, എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വക്കറ്റ് ഫാത്തിമ തഹ് ലി യ ,സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോക്ടർ സോയ ജോസഫ് എന്നിവർ പ്രഭാഷണങ്ങൾ നടത്തി. മോട്ടീവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ഫാത്തിമ ശബരിമാല ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംസാരിച്ചു.

കുടുംബഘടന സംവിധാനിച്ച ദൈവത്തിൻ്റെ നിയമങ്ങൾ തിരസ്ക്കരിക്കുന്ന ലിബറലിസം പോലുള്ള ആശയങ്ങൾ സമാധാന പൂർണമായ കുടുംബ ജീവിതത്തിന് ഭീഷണിയാണെന്നും വീടകങ്ങളിൽ ഇത്തരം വിഷയങ്ങളുടെ ചർച്ച കുട്ടികളിൽ വ്യക്തമായ അവബോധം പ്രത്യുത വിഷങ്ങളിൽ സൃഷ്ടിക്കാനാവുമെന്ന് ജമീല ടീച്ചർ ഉണർത്തി.

കലാലയങ്ങൾ കൈയ്യടക്കിയ അരാജകത്വവും ലഹരി മാഫിയയും ലിബറലിസത്തിൻ്റെ മറ്റൊരു മുഖമാണെന്നും ലിബറലിസത്തിന് ധാർമികതയ്പ്പുറം ചില രാഷട്രീയ മാനങ്ങൾ കൂടിയുണ്ടെന്നും കോളേജ് അധ്യാപിക കൂടിയായ സോയ ജോസഫ് ചൂണ്ടിക്കാട്ടി.

മതങ്ങളെയും മൂല്യങ്ങളെയും നിരാകരിക്കുന്ന ലിബറലിസം ഫാഷിസത്തോളം തന്നെ അപകടകരമാണെന്നും അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ തന്നെയാണ് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്യത്തെ കൈയ്യേറുന്ന സങ്കുചിത ചിന്താഗതിക്കാരെന്നും പ്രഭാഷകയായ ഫാത്തിമ തഹ്ലിയ പറഞ്ഞു.

ജുബീന സനോജ് ,ആയിഷ ഷംന, സിമി അക്ബർ തസ്‌നീം അലി അക്ബർ ഫെമിന അഷ്‌റഫ് ,നാജിയ, നിഷിദ
എന്നിവർ അവതരിപ്പിച്ച തീം സോങ്ങ് , ഗേൾസ് വിങ് കുട്ടികൾ ഹന നിഷാദ്,ഇഫാഹ് അഫ്‌താബ്‌ ,ഇൽഹാം മെഹെക് ഷാഹിദ്,ഹന ശരീഫ് സുൽഫ മറിയം അനീസ്,സുഹ ഫാത്തിമ
അനിസുൽ ആതൂഫാ, ഹംന ആയിഷ എന്നിവർ
ചേർന്നൊരുക്കിയ സംഗീതശില്ലം ,കുട്ടികളുടെ വിനോദത്തിനായി ഒരുക്കിയ കിഡ്സ് സോൺ എന്നിവ സമ്മേളനത്തിൻ്റെ മറ്റ് ആകർഷകങ്ങൾ ആയിരുന്നു.

നവാൽ ഫർഹീൻ ,അഫ്സില ഷാഹിദ് |ഖുർആനിൽ നിന്ന് ‘ അവതരിപ്പിച്ചു. ഐവ ജനറൻ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ ആശാ ദൗലത്ത് സ്വാഗതവും സെക്രട്ടറി സൂഫിയാ സാജിദ് നന്ദിയും പറഞ്ഞു.

സംഗീതശില്ലം അണിയറ ശില്ലികളിലൊരാളായ നിഷാദ് ഇളയതിനും
സമ്മേളന ലോഗോ ആയി തിരഞ്ഞെടുക്കപ്പെടുക്കപ്പട്ട ലോഗോ മൽസരത്തിലെ വിജയി ഹുദ അബ്ദുല്ലക്കും മൊമൻ്റോയും നൽകി .

കെഐജി വൈസ് പ്രസിഡന്മാരായ ഫൈസൽ മഞ്ചേരി,സക്കീർ ഹുസൈൻ തുവ്വൂർ, ,ജനറർ സെക്രട്ടറി ഫിറോസ് ഹമീദ് , യൂത്ത് ഇൻഡ്യ പ്രസിഡൻറ് മെഹ്നാസ് മുസ്തഫ , അസിസ്റ്റൻ്റ് പ്രോഗ്രാം കൺവീനർ സമിയ ഫൈസൽ ,ഐവ വൈസ് പ്രസിഡൻറുമാർ വർദ അൻവർ ,നജ്മ ശരീഫ് ,ട്രഷറർ സബീന റസാഖ് , ഹഫ്സ ഇസ്മാഈൽ,ശുജാഅത്ത് റിശ്ദിൻ, സജ്ന സുബൈർ , എന്നിവരും കുവൈത്തിലെ വിവിധ വനിതാ സംഘടനാ പ്രതിനിധികൾ സഫിയ സിദ്ദീഖ്, സലീന, റാഫിയ അനസ് ,റസീന മുഹിയുദ്ദീൻ, ഉഷ ദിലീപ്,അനീജ, സീനത്ത് യാക്കൂബ്, ഡോക്ടർ ആനി വത്സൻ തുടങ്ങിയ
പ്രമുഖരും സമ്മേളനത്തിൽ സംബന്ധിച്ചു.