കുവൈറ്റിൽ വിഷ ചികിത്സ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈത്ത് വിഷ നിയന്ത്രണ കേന്ദ്രം ബുധനാഴ്ച ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ-അവാദി ഉദ്ഘാടനം ചെയ്തു. വിഷബാധ കേസുകൾ കൈകാര്യം ചെയ്യുക, ഉപദേശങ്ങളും ചികിത്സാ പദ്ധതികളും നൽകൽ, വിഷ പദാർത്ഥങ്ങൾ നിയന്ത്രിക്കൽ എന്നിങ്ങനെ ആയിരിക്കും കേന്ദ്രം പ്രവർത്തിക്കുക.വിഷബാധകളുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ജോലികൾ ചെയ്യുന്നതെന്നും വിവരങ്ങൾ നൽകുന്നതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.ടോക്‌സിനുകൾക്കായി ലബോറട്ടറി പരിശോധനകൾ സംഘടിപ്പിക്കുക, വിഷബാധയെക്കുറിച്ചുള്ള പഠനങ്ങൾ തയ്യാറാക്കുക, വിഷ പദാർത്ഥങ്ങൾ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുക, മെഡിക്കൽ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുക എന്നിവയിൽ കേന്ദ്രം പ്രാവീണ്യം നേടിയിട്ടുണ്ടെന്ന് സെന്റർ മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ-ഉമി ഊന്നിപ്പറഞ്ഞു.