കുവൈറ്റ് സിറ്റി: തെരുവിൽ ഏറ്റുമുട്ടിയതിന് പൊതുസുരക്ഷാ വിഭാഗം പിടികൂടിയ പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്താൻ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കുറച്ച് പ്രവാസികൾ റോഡിൽ വഴക്കുണ്ടാക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വഴക്കിനിടെ ഇവർ മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതായി വിഡിയോയിൽ ദൃശ്യമായിരുന്നു.