കുവൈത്ത് സിറ്റി: കൗൺസിൽ ഓഫ് ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയനിലേക്ക് (ഐടിയു) തുടർച്ചയായി നാലാം തവണയും കുവൈത്ത് തിരഞ്ഞെടുക്കപ്പെട്ടു. റൊമാനിയയിൽ നടന്ന പ്ലീനിപോട്ടൻഷ്യറി കോൺഫറൻസിൽ ഈ നേട്ടം തുടരാനായതിൽ സന്തോഷമുണ്ടെന്ന് കുവൈത്തിന്റെ പ്രതിനിധി സംഘത്തലവനും ഇൻഫർമേഷൻ ആൻഡ് ടെക്നോളജി അതോറിറ്റി ചെയർമാനുമായ ഒമർ അൽ ഒമർ പറഞ്ഞു.