അതിവേഗ തപാലിന് കുവൈറ്റിൽ ഫീസ് ഈടാക്കും

0
27

കുവൈറ്റ് സിറ്റി: കുവൈറ്റ് തപാൽ വകുപ്പ് കത്തുകളും തപാൽ ഇടപാടുകളും അതിവേഗം വീട്ടിൽ എത്തിക്കുന്ന സർവീസിന് പണം ഈടാക്കും. പാഴ്സലുകൾ,എക്സ്പ്രസ് മെയിൽ,കസ്റ്റംസ് ക്ലിയറൻസ്, ഗതാഗതം, തരംതിരിവ്, വിതരണം തുടങ്ങിയ തപാൽ സേവനങ്ങൾ സ്വകാര്യ കമ്പനിക്കു നൽകുന്നതിന്റെ ഭാഗമായി ആണ് ഇത്.

വീട്ടിലും ഓഫിസിലും എത്തിക്കേണ്ട പാഴ്‌സലുകൾക്ക് 500 ഫിൽസ് മുതൽ 1.5 ദിനാർ വരെ ഈടാക്കും. 2 കിലോയിൽ താഴെയുള്ള തപാൽ പാക്കേജുകൾക്ക് അര ദിനാർ ഈടാക്കുമ്പോൾ 15–30 കിലോയ്ക്ക് ഇടയിലാണെങ്കിൽ ഒന്നര ദിനാറും. ഓരോ അധിക പാക്കേജിന് 200 ഫിൽസാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഫീസ് നൽകിയുള്ള സേവനം ആവശ്യമില്ലാത്തവർ അൽ മസായൽ കേന്ദ്രത്തിൽ നേരിട്ടെത്തി എത്തി തപാൽ ഉരുപ്പടികൾ ശേഖരിക്കേണ്ടി വരും.