കുവൈറ്റ് സിറ്റി: രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിൽ നടത്തിയ പഴുതടച്ച സുരക്ഷാ കാമ്പെയ്‌നിൽ നിയമ ലംഘകരായ 285 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. ഇതിൽ 63 റെസിഡൻസി നിയമം ലംഘിച്ചവരും,കാലാവധി കഴിഞ്ഞ റസിഡൻസിയുള്ള 40 പേരും,ഒളിവിൽ കഴിയവേ പിടിയിലായ 23 പേരും ഉണ്ട്. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ഹവല്ലി, ഖൈത്താൻ, മഹ്ബൂല, അസ്വാഖ് അൽ ഖുറൈൻ, ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്. ഇതിനിടെ മദ്യവുമായി ആറുപേരും പിടിയിലായിടുണ്ട്.