കുവൈറ്റ് സിറ്റി – ബയോമെട്രിക് വിരലടയാള സംവിധാനം സ്ഥാപിച്ചതോടെ കര, വ്യോമ, കടൽ തുറമുഖങ്ങളിൽ പ്രത്യേകിച്ച് അതിർത്തി പോയിന്റുകളിൽ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പുതിയ സംവിധാം ഏർപ്പെടുത്തിയതിന്‍റെ മൂന്നാം ദിവസം സെൻസറി ഫിംഗർപ്രിന്റ് ഉപകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുയും മികച്ച വേഗതയിൽ ഫലങ്ങൾ നല്‍കുന്നതുമായി സുരക്ഷാ ഉറവിടം പറഞ്ഞു. തട്ടിപ്പ് നടത്തുന്നവരെയും ഏതെങ്കിലും കേസി്ല്‍ പിടികിട്ടാപ്പുള്ളികളായവരെയും കണ്ടെത്തുന്നതിന് ഇത് ഫലപ്രദമാണ വിരലടയാളം നല്‍കിയ വ്യക്തിയുടെ സുരക്ഷാ ഡാറ്റ വെരിഫൈ ചെയ്യുന്നതിന് സെൻസറി ഫിംഗർപ്രിന്റ് ഉപകരണത്തിന് 120 സെക്കൻഡ് മതി എന്നും സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.
Home Middle East Kuwait അതിർത്തികളില്‍ ബയോമെട്രിക് വിരലടയാള സംവിധാനം ഏർപ്പെടുത്തിയതെടെ അസാധാരണമായ തിരക്ക്