അജ്ഞാത ഇമെയിലുകളോടും ഫോൺ നമ്പറുകളോടും പ്രതികരിക്കരുതെന്ന് MOI മുന്നറിയിപ്പ്

0
19

കുവൈറ്റ് സിറ്റി: വഞ്ചനകളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും പരിരക്ഷിക്കുന്നതിനായി അജ്ഞാത ഇമെയിലുകളോടും ഫോൺ നമ്പറുകളോടും പ്രതികരിക്കുന്നത്, ഇവ കൈകാര്യം ചെയ്യുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾ നടത്തുന്ന സംഘടിത ഗ്രൂപ്പുകൾ പ്രാദേശികമായും അന്തർദേശീയമായും പ്രവർത്തിക്കുന്നു, അവർ വ്യക്തികളെ കബളിപ്പിച്ച് വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളോ ബാങ്ക് കാർഡ് വിവരങ്ങളോ കൈപ്പറ്റി തട്ടിപ്പ് നടത്തും എന്ന് . ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു

അപരിചിത ഇമെയിലുകളിലേക്കോ കോളുകളിലോ പ്രതികരിക്കരുതെന്നും സംശയാസ്പദമായ വിഷയങ്ങൾ വാട്‌സ്ആപ്പ് വഴി 97283939 എന്ന നമ്പറിൽ അറിയിക്കണമെന്നും സൈബർ ക്രൈം കൺട്രോൾ വകുപ്പ് അറിയിച്ചു.