സുഡാനിലെ കുവൈറ്റ്, ജോർദാൻ എംബസികൾ ആക്രമിക്കപ്പെട്ടു

0
28

കുവൈറ്റ് സിറ്റി: അഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ കുവൈറ്റ് ജോർദാൻ എംബസികൾക്ക് നേരെ ആക്രമണം. കുവൈറ്റിൻ്റെയും ജോർദാൻ എംബസിയുടെയും സൈനിക ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ വിദേശകാര്യ മന്ത്രാലയം നടുക്കം രേഖപ്പെടുത്തി. നയതന്ത്ര ദൗത്യങ്ങൾക്കും പ്രാതിനിധ്യത്തിനും എതിരായ എല്ലാത്തരം അക്രമങ്ങളെയും അട്ടിമറികളെയും രാജ്യം പൂർണമായി നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.