കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാർഡ്ബോർഡ് പേപ്പർ മാലിന്യങ്ങളുടെ കയറ്റുമതി നിരോധിച്ചു. വാണിജ്യ-വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാൻ ആണ്തീ രുമാനമെടുത്തത്. ആറ് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
സ്ക്രാപ്പ് ഇരുമ്പിന്റെ കയറ്റുമതിയു രാജ്യത്ത് നേരത്തെ നിരോധിച്ചിരുന്നു. പ്രാദേശിക വിപണിയിൽ അസംസ്‌കൃത വസ്തുക്കളുടെ സ്ഥിര വിതരണം നിലനിർത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കായി പുനരുപയോഗം ചെയ്യുന്നതിനുമായിട്ടായിരുന്ന് ഇത്.