നിർത്തിയിട്ട കാറിൽ മറ്റൊരു കാർ ഇടിച്ച് ഗൃഹനാഥൻ മരണപ്പെട്ടു

0
20

തൃക്കരിപ്പൂർ: സൗത്ത് തൃക്കരിപ്പൂർ ഒളവറ ഗ്രന്ഥാലയത്തിന് സമീപം ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ ഒളവറയിലെ കുഞ്ഞിപ്പുരയിൽ ദാമോദരൻ (82) മരണപ്പെട്ടു.തൊട്ടടുത്ത വർക്ക് ഷോപ്പിൽ പണികഴിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിൽ അതിലൂടെ വരികയായിരുന്ന മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ നീങ്ങിയ കാർ അവിടെ തന്നെ ഉള്ള ഉത്തമന്റെ ചായക്കടയിൽ നിന്നും പതിവുള്ള വൈകുന്നേരത്തെ ചായ കുടിച്ച് ഇറങ്ങിവരികയായിരുന്ന ദാമോദരന്റെ ദേഹത്തേക്ക് കയറുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒളവറയിൽ ബേക്കറി നടത്തുന്ന ത്രിഗുണൻ ഓടിച്ചിരുന്ന കാറാണ് അപകടം വരുത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന്നുശേഷം ഉച്ചയ്ക്ക് രണ്ടു മണിക്ക് സമുതാശ്മശാനത്തിൽ സംസ്കാരിക്കും. ഭാര്യ കടിയാൻ രുഗ്മിണി, മക്കൾ സുധീരൻ, സുഭാഷ്, സുമേഷ്