കുവൈറ്റ് സിറ്റി: പ്രമുഖ ഇലക്‌ട്രോണിക്‌സ്, ഫർണിച്ചർ കമ്പനികൾ ഇൻസ്റ്റാൾമെൻ്റ് വ്യവസ്ഥയിൽ സാധനങ്ങൾ വിൽക്കുന്നത് നിർത്താനുള്ള സാധ്യത പഠിക്കുന്നതായി പ്രാദേശിക അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്പന്ന വിലയേക്കാൾ തവണകളായി വിൽക്കുന്ന സാധനങ്ങളുടെ മൂല്യം വർധിപ്പിക്കേണ്ടതില്ലെന്ന വാണിജ്യ വ്യവസായ മന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം.അയ്യായിരം ദിനാർ തുല്യ മാസ ഗഡുക്കളായി 3 വർഷത്തിൽ കവിയാത്ത കാലയളവിനുള്ളിൽ
അടയ്‌ക്കുന്നതിന് പരിധി നിശ്ചയിക്കാനും വാണിജ്യ-വ്യവസായ മന്ത്രി നിർദ്ദേശം നൽകിയിടുണ്ട്. ഈ തീരുമാനം ഇലക്‌ട്രോണിക്, ഫർണിച്ചർ കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നും, ഈ സാഹചര്യത്തിൽ ആണ് രാജ്യത്തെ പ്രമുഖ കമ്പനികൾ തവണ വിൽപന നിർത്താനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.