ജൂൺ ഒന്ന് മുതൽ കുവൈറ്റിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് നിരോധനം

0
29

കുവൈറ്റ് സിറ്റി: ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കുവൈറ്റിൽ പകൽ സമയത്ത് തുറസ്സായ പ്രദേശങ്ങളിലെ തൊഴിലെടുക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.വേനലിലെ കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഇത്. രാവിലെ 11:00 മുതൽ വൈകീട്ട് 4:00 വരെയാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.