ആതുരസേവനരംഗത്തെ നൂതനസംവിധാനങ്ങളുമായി ജപ്പാൻ സംഘം മെട്രോയിൽ

0
21

കുവൈറ്റിലെ ആതുരസേവനരംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൽ അതിനൂതനചികിത്സാ സംവിധാനങ്ങളുടെ വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മെട്രോ മെഡിക്കൽ ഗ്രൂപ്പും ജപ്പാനിലെ അതിപ്രശസ്തരായ ഫിജി കമ്പനിയും നേരിട്ടുള്ള കരാർ ഒപ്പ് വെക്കുന്നു.

അടുത്ത് തന്നെ തുടങ്ങുന്ന പുതിയ ബ്രാഞ്ചുകളിൽ എം.ആർ.ഐ.,എക്സ്റേ, സി.ടി.,കാർഡിയാക് സി.ടി., മാമ്മോഗ്രാഫി, അൾട്രാസൗണ്ട്, എൻഡോസ്കോപ്പ് തുടങ്ങിയ നൂതനസംവിധാനങ്ങളുടെ സഹായത്തോടെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന നിലവാരമുള്ള റിസൾട്ട് ലഭിക്കുന്ന തരത്തിൽ മികച്ച നിലയിലേക്ക് പോകുന്നതിന്റെ ഭാഗമായിട്ടാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ചുവടുവെപ്പുകൾ നടത്തുന്നത്.

കരാർ പ്രകാരം ഈ അതിനൂതനസംവിധാനങ്ങൾ പുതിയ ബ്രാഞ്ചുകൾക്ക് പുറമെ നിലവിലുള്ള ബ്രാഞ്ചുകളിലും ആരംഭിക്കുമെന്നും ഇത് മെട്രോയിലേക്കു വരുന്ന വലിയൊരു വിഭാഗം ആളുകൾക്ക് ആശ്വാസമാവുമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാനും സി.ഇ.ഒ.യുമായ മുസ്തഫ ഹംസ അറിയിച്ചു.