ന്യായ വേതനം എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കുവൈറ്റ് എയർവേയ്സ് ജീവനക്കാർ

0
27

കുവൈറ്റ് സിറ്റി: കുറഞ്ഞ വേതനം,തൊഴിൽ അവകാശങ്ങളുടെ ലംഘനം, കോവിഡ് മുന്നണി പോരാളികൾക്ക് ഉള്ള പാരിതോഷികം നൽകാത്തതിലും പ്രതിഷേധിച്ച് കുവൈറ്റ് എയർവേയ്‌സിലെയും അനുബന്ധ കമ്പനികളിലെയും ജീവനക്കാർ തിങ്കളാഴ്ച രണ്ട് മണിക്കൂർ ഭാഗിക പണിമുടക്ക് നടത്തി.ഭാഗിക പണിമുടക്ക് പ്രാരംഭ നടപടി മാത്രമാണെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പരാതികൾ പരിഹരിക്കുന്നതുവരെ വ്യോമഗതാഗതം തടസ്സപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും കുവൈറ്റ് എയർവേയ്‌സ് തൊഴിലാളി യൂണിയൻ മേധാവി തലാൽ അൽ ഹജേരി പറഞ്ഞു.

കുവൈറ്റ് എയർവേയ്‌സിലെ സ്വദേശി ജീവനക്കാർക്ക് 800 KD കൂടത്ത ശമ്പളം നൽകുമ്പോൾ പുതിയ വിദേശ ജീവനക്കാർക്ക് 4,000 KD വരെ ശമ്പളവും റോഡ് അലവൻസായി 250 KD അധികമായി നൽകുമെന്നും അൽ-ഹജെരി പറഞ്ഞു. കുവൈറ്റ് പോലൊരു ചെറിയ രാജ്യത്ത് റോഡ് അലവൻസ് നൽകുന്നതിന്റെ യുക്തി അദ്ദേഹം ചോദ്യം ചെയ്തു.

കുവൈറ്റ് ജീവനക്കാരുടെ അവകാശങ്ങളോടുള്ള നിരന്തരമായ അവഗണനയെക്കുറിച്ച് അൽ-ഹജെരി ആശങ്ക പ്രകടിപ്പിച്ചു, കുവൈറ്റും വിദേശ സഹപ്രവർത്തകരും തമ്മിലുള്ള സംഘർഷം ഒഴിവാക്കുകയാണ് യൂണിയൻ ലക്ഷ്യമിടുന്നതെന്ന് ഊന്നിപ്പറഞ്ഞു.