കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാർട്ടൺ സിഗരറ്റുകൾ വിൽക്കും

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച് പിടികൂടിയ സിഗരട്ടുകൾ കസ്റ്റംസ് സിഗരറ്റ് പൊതു ലേലം ചെയ്യുന്നു. 40,099 കാർട്ടൺ സിഗരറ്റുകൾ ഇന്ന് ലേലം ചെയ്യും എന്നാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചത്. വിവിധ സാധനങ്ങൾ അടങ്ങിയ 202 പാഴ്സലുകളും കസ്റ്റംസ് ലേലത്തിനുണ്ട്.