റസിഡന്‍സി നിയമലംഘന പട്ടികയില്‍ മുന്നില്‍ ഇന്ത്യക്കാർ

0
17

കുവൈത്ത് സിറ്റി അല്‍ അന്‍ബ ഡെയിലി റിപ്പോർട്ട് ചെയ്തത് പ്രകാരം കുവൈത്തിലെ റസിഡന്‍സി നിയമ ലംഘകരുടെ പട്ടികയില്‍ ഇന്ത്യക്കാർ മുന്നില്‍. നിയമ ലംഘകരുടെ പട്ടിക കഴിഞ്ഞയാഴ്ച 130100 പിന്നിട്ടിരുന്നു.

വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ സ്ഥിതിവിവര കണക്കുകള്‍ പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം ആർട്ടിക്കിള്‍ 18 വിസ (സ്വകാര്യ മേഖല ജീവനക്കാർക്ക്) 1408030 ആയി. ഗാർഹിക തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന ആർട്ടിക്കിള്‍ 20 വിസ 783372 ആയി. 512306 കുടുംബ ആശ്രിത വിസകള്‍ നല്‍കിയതായും റിപ്പോർട്ടിലുണ്ട്.