സൗദി ബഹിരാകാശ സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകശ നിലയത്തിലെത്തിയതില്‍ ആശംസ അറിയിച്ച് കുവൈത്ത് അമീർ

0
22

കുവൈത്ത് സിറ്റി സൗദിയില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികളായ അലി അല്‍ ഖറാനി, റയ്യാനാ ബർനാവി എന്നിവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയതില്‍ ആശംസ അറിയിച്ച് കുവൈത്ത് അമീർ ഷൈഖ് നവാഫ് അല്‍ ഹമ്മദ് ആല്‍ ജാബർ അല്‍ സബാഹ്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അദ്ദേഹം ആശംസാ സന്ദേശങ്ങള്‍ അയച്ചു. ഈ മികച്ച നേട്ടം ശാസ്ത്ര, സാങ്കേതിക, ബഹിരാകാശ മേഖലകളിൽ രാജ്യം കൈവരിച്ച മഹത്തായ പുരോഗതിയെ ഉൾക്കൊള്ളുന്നതായും, കൂടാതെ അന്താരാഷ്ട്ര വേദിയിൽ അതിന്റെ പദവി ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു.