40 ഗാർഹിക തൊഴിലാളി റിക്രൂട്ടിംഗ് ഓഫീസുകളുടെ ലൈസൻസുകൾ PAM സസ്പെൻഡ് ചെയ്തു

0
24

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ഒരു മാസത്തിനിടെ  വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികൾക്കെതിരെ സ്പോൺസർമാർ നൽകിയതും, സ്പോൺസർമാർക്കെതിരെ ഗാർഹിക തൊഴിലാളികൾ നൽകിയതും റിക്രൂട്ട്മെൻറ് ഓഫീസുകൾ നൽകിയതും ഉൾപ്പെടെ 733 പരാതികളാണ് ലഭിച്ചത്. പലവിധ പരാതികളുടെ അടിസ്ഥാനത്തിൽ 40 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകളുടെ ലൈസൻസ് റദ്ദ് ചെയ്തു.

റിക്രൂട്ട്മെൻറ് കമ്പനികൾക്ക് എതിരെ തൊഴിലുടമകളിൽ നിന്ന് 580 പരാതികളും ബിസിനസ് ഉടമകളിൽ നിന്ന് 140 പരാതികളും വകുപ്പിന് ലഭിച്ചു. ഒരു വനിതാ ജീവനക്കാരി ഓഫീസിനെതിരെയും 12 പരാതികൾ ജീവനക്കാർക്കെതിരെയും ലഭിച്ചിട്ടുണ്ട്. ജോലിയിൽ നിന്ന് ഒളിച്ചോടിയതുമായി ബന്ധപ്പെട്ട 31ഉം യാത്രാരേഖകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട 15ഉം ഉൾപ്പെടെ 91 തൊഴിൽ പരാതികൾ ഭരണകൂടം ജുഡീഷ്യറിക്ക് കൈമാറി.