ഗൂഗിൾ ക്ലൗഡ് കുവൈറ്റിൽ മൂന്ന് ഡാറ്റാ സെന്ററുകൾ സജ്ജീകരിക്കും

0
27

കുവൈറ്റ് സിറ്റി: ഗൂഗിൾ ക്ലൗഡ് കുവൈറ്റ് കമ്പനിക്ക് മെഗാ സ്‌പെയ്‌സിന്റെ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായി മൂന്ന് സൈറ്റുകൾ അനുവദിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി പ്രഖ്യാപിച്ചു. ഡിജിറ്റൽ പരിവർത്തനം അനിവാര്യമായ യാഥാർത്ഥ്യമായി മാറിയെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻ കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ-ഷൂല പറഞ്ഞു.ഗൂഗിളുമായുള്ള സഖ്യം കുവൈത്ത് സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കുമെന്ന് ഇൻഫർമേഷൻ ടെക്‌നോളജി സെന്റർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. അമ്മാർ അൽ ഹുസൈനി പറഞ്ഞു.ഈ സഹകരണത്തിലൂടെ 114 സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ക്ലൗഡിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു