അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ വാഹനം ഇടിച്ചു 15 സൈക്കിൾ യാത്രക്കാർക്ക് പരിക്ക്

0
24

കുവൈറ്റ് സിറ്റി: അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ചു 15 സൈക്കിൾ യാത്രക്കാർക്ക് പരിക്ക്. ഫിലിപ്പീൻസുകാരാണ് അപകടത്തിൽ പെട്ടത്. ഇവർ വെള്ളിയാഴ്ച പുലർച്ചെ ഫിലിപ്പീൻസ് ഗൾഫ് സ്ട്രീറ്റിൽ സൈക്ലിംഗ് പരിശീലിക്കുകയായിരുന്നു, ഇതിനിടെ അപകടത്തിന് ഇടിയാക്കിയ കാർ നിർത്താതെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.ഈ വാഹനം തിരിച്ചറിയാൻ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് അധികൃതർ അന്വേഷണം നടത്തുന്നതിനിടെ പ്രതി പോലീസിൽ കീഴടങ്ങി. അപകടത്തിൽ നിസാര പരിക്കേറ്റ ഒമ്പത് പേർ പ്രഥമശുശ്രൂഷ നൽകിയ ശേഷം ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഒരാൾ ഐസിയുവിലും മറ്റൊരാൾ ഗൈനക്കോളജിക്കൽ സർജറി വാർഡിലും ഉൾപ്പെടെ രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്.