കക്ഷിയെ വഞ്ചിച്ച അഭിഭാഷകന് ഒരു വർഷം തടവ് ശിക്ഷ

0
13

കുവൈറ്റ് സിറ്റി: തന്റെ കക്ഷിയുടെ വിശ്വാസം വഞ്ചിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്ത കുറ്റത്തിന് അഭിഭാഷകന് കുവൈറ്റ് കോടതി ഒരു വർഷത്തേ തടവ് ശിക്ഷ വിധിച്ചു. കക്ഷിയുടെ പണം തട്ടി എന്ന് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയതിനെ തുടർന്നു നടന്ന വിചാരണയിൽ ഇയാൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുകയായിരുന്നൂ.വാഹനാപകടം മൂലം വികലാംഗനായ കക്ഷിക്ക് നഷ്ടപരിഹാരമായി കിട്ടിയ 61,000 ദിനാർ പ്രതി പിടിച്ചെടുത്തതായി പരാതിക്കാരന്റെ അറ്റോർണി അബ്ദുൾ മൊഹ്‌സെൻ അൽ-ഖത്താൻ കോടതിയിൽ വാദിക്കുകയും തെളിവുകളുടെ പിൻബലത്തിൽ കോടതി ശിക്ഷാ വിധിക്കുകയും ആയിരുന്നു .