ഭക്ഷണത്തിന് വകയില്ല, ആറ് മക്കളേ ഉപേക്ഷിച്ച് പ്രവാസി മാതാപിതാക്കൾ

0
29

കുവൈറ്റ് സിറ്റി; ആറ് മക്കളെയും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ ഉപേക്ഷിച്ചായിരുന്നു മാതാപിതാക്കൾ പോയത്. ജോലി നഷ്ടമായി ജീവിക്കാന്‍ വകയില്ലാത്തതിനാൽ ആണ് മാതാപിതാക്കൾ മക്കളെ ഉപേക്ഷിച്ച് പോയത്. ഭാര്യയും, ഭർത്താവും മക്കളെ ഉപേക്ഷിച്ച് തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം ആണ് താമസിക്കാൻ പോയത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പെടെ ഉപേക്ഷിച്ചായിരുന്നു ഇവർ പോയത്. സംഭവത്തിൽ 42 വയസുള്ള ഭര്‍ത്താവും 38 വയസുകാരിയായ ഭാര്യയുമാണ് കുവെെറ്റിൽ അറസ്റ്റിലായത്. ഇവർ ഈജിപ്‍തുകാരാണ്.

പന്ത്രണ്ട്, ഏഴ്, നാല്, മൂന്ന് എന്നീ വയസുള്ള നാല് പെൺകുട്ടകളും, പതിനാല്, മൂന്ന് വയസുള്ള രണ്ട് ആൺകുട്ടികളും ആണ് ഇവർക്ക് ഉണ്ടായിരുന്നത്. കുടുംബ പ്രശ്നങ്ങള്‍ കാരണം നാല് മാസം മുമ്പ് ഇവരുടെ പിതാവ് വീട് വിട്ടു പോയി. ഒരു സുഹൃത്തിനൊപ്പം താമസം തുടങ്ങി.
പിന്നീട് ഭക്ഷണത്തിന് വകയില്ലാതെ വന്നപ്പോൾ യുവതിയും മക്കളെ ഉപേക്ഷിച്ച് പോയി. ആറ് മക്കളെയും അപ്പാര്‍ട്ട്മെന്റില്‍ ഉപേക്ഷിച്ചായിരുന്നു യുവതി പോയത്. യുവതിയും സുഹൃത്തിന്റെ അടുത്തേക്കാണ് താമസിക്കാൻ പോയത്. തുടർന്ന് മൂത്ത രണ്ട് കുട്ടികള്‍ സ്‍കൂളില്‍ പോകാതെ മറ്റുകുട്ടികളെ നോക്കാൻ തുടങ്ങി.

കുട്ടികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സസ് റൂമില്‍ വിവരം അറിയിച്ചപ്പോൾ ആണ് അധികൃതർ സംഭവം അറിയുന്നത്. മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയി, രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല. ഉടൻ തന്നെ ഉദ്യോ​ഗസ്ഥർ കുട്ടികൾക്ക് സംരക്ഷ ഒരുക്കാൻ വേണ്ടി എത്തുകയായിരുന്നു. ഉദ്യോ​ഗസ്ഥർ എത്തി കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകി. പിന്നീട് ഇവരുടെ മാതാപിതാക്കളെ വിളിച്ചു. തനിക്ക് ജോലി നഷ്ടമായി പണം കെെയ്യിൽ ഇല്ലാതെയായി. താൻ ഭാര്യയുമായി വീട്ടിൽ പ്രശ്നം ആയപ്പോൾ ആണ് സുഹൃത്തിന്റെ വീട്ടിൽ പോയി നിന്നതെന്ന് ഭർത്താവ് പറയുന്നു. മാറി താമസിച്ചെങ്കിലും മക്കളുടെ ചെലവുകൾ താൻ തന്നെയാണ് നോക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ ഭാര്യ ഇതെല്ലാം നിക്ഷേധിച്ചു. പണമില്ല, കുട്ടികളെ നോക്കാൻ മറ്റു മാർ​ഗങ്ങൾ ഇല്ല. അതാണ് വീടുവിട്ടു പോയത്. രണ്ട് പേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.