2 ലക്ഷത്തിലധികം സിവിൽ ഐഡി കാർഡുകൾ പിഎസിഐ സെൽഫ് സർവീസ് മെഷീനുകളിൽ കെട്ടിക്കിടക്കുന്നു

0
25

കുവൈറ്റ് സിറ്റി: 2 ലക്ഷത്തിലധികം സിവിൽ ഐഡി കാർഡുകൾ പിഎസിഐ സെൽഫ് സർവീസ് മെഷീനുകളിൽ ശേഖരിക്കാതെ കിടക്കുന്നതായി റിപ്പോർട്ട്, ഇത് പുതിയ കാർഡുകൾ നൽകുന്നതിന് തടസ്സമാകുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.  അൽ-ജഹ്‌റയിലും അൽ-അഹമ്മദിയിലുമുള്ള രണ്ട് ശാഖകളിലും പിഎസിഐ ഉപകരണങ്ങളിൽ ഡെലിവറിക്ക് തയ്യാറായ കാർഡുകളുടെ എണ്ണം 211,000 ആയി കണക്കാക്കപ്പെടുന്നു. ഇത്തരത്തിൽ കാർഡുകൾ കുമിഞ്ഞുകൂടുന്നത് പുതിയ കാർഡുകളുടെ വിതരണം വേഗത്തിലാക്കുന്നതിനുള്ള പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ബന്ധപ്പെട്ട ഉറവിടങ്ങൾ ചൂണ്ടിക്കാട്ടി. നിലവിൽ പൗരന്മാർക്കും ആർട്ടിക്കിൾ 20 പ്രകാരമുള്ള റെസിഡൻസിയും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കാർഡുകൾ നൽകുന്നതിനുമാണ് മുൻഗണന നൽകുന്നത്,