അടച്ചുപൂട്ടിയ കമ്പനികളിലെ പ്രവാസി തൊഴിലാളികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറാൻ അനുവദിച്ചേക്കും

0
13

കുവൈറ്റ് സിറ്റി: അടച്ചുപൂട്ടിയ കമ്പനികളിലെ കമ്പനികൾക്ക് കീഴിലുള്ള പ്രവാസി തൊഴിലാളികൾക്ക് അവരുടെ റസിഡൻസി മറ്റ് കമ്പനികളിലേക്ക് മാറ്റുന്നതിനുള്ള അനുവാദം നൽകുന്നത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം)  സാധ്യത പരിശോധിക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ചാണ് PAM ഈ തീരുമാനം കൈക്കൊള്ളുന്നത്. ഈ വർഷം ജൂലൈയിൽ അവരുടെ ഫയലുകൾ  “ക്ലീയർ” ചെയ്യണമെന്നാണ് വ്യവസ്ഥ.പ്രത്യേക ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും ട്രാൻസ്ഫർ പ്രക്രിയ. അടച്ച കമ്പനിയിൽ വർക്ക് പെർമിറ്റ് നൽകി 12 മാസത്തിൽ കൂടുതൽ കഴിഞ്ഞാൽ ഒരു ഫയലിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ തൊഴിലാളികളെ അനുവദിക്കും.ചെറുകിട, ഇടത്തരം കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്, അവരുടെ തൊഴിൽ കൈമാറ്റം ചെയ്യുന്നതിനു വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിൽ നിന്ന് കുറഞ്ഞത് 3 വർഷമെങ്കിലും കഴിഞ്ഞിരിക്കണം എന്ന് ഊന്നിപ്പറയുന്നു.