കുവൈറ്റ് സിറ്റി ഇന്ത്യൻ കമ്പനികൾക്കായി ഇന്ത്യൻ എംബസി , “ഡൂയിംഗ് ബിസിനസ് ഇൻ കുവൈത്ത്” എന്ന തലക്കെട്ടിൽ പരിശീലന സെമിനാർ ഓണ്‍ലൈനായി സംഘടിപ്പിച്ചു. മെയ് 30ന് എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അംബാസിഡർ ഡോ. ആദർശ് സ്വൈക അഭിസംബോധന ചെയ്തു. സിഐഐ അംഗങ്ങള്‍ ഓണ്‍ലൈനായി പങ്കെടുത്തു. സെമിനാറില്‍ വിദഗ്ധർ രജിസ്ട്രേഷന്‍, ലൈസന്‍സിംഗ്, സ്പോണ്‍സർഷിപ്പ് , ടാക്സേഷന്‍, കുവൈറ്റില്‍ ബിസിനസ്സ് നടത്തുന്നതിന് താല്‍പ്പര്യമുള്ള മറ്റ് നിയമപരമായ കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. ഇന്ത്യ കുവൈത്ത് വ്യാപാര നിക്ഷേപ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എംബസി പരിപാടി സംഘടിപ്പിച്ചത്. ഗള്‍ഫ് മേഖലയില്‍ വ്യാപാര സാധ്യതകള്‍ തേടുന്നവർ കുവൈത്തിനെ മികച്ച കേന്ദ്രമായി പരിഗണിക്കണമെന്ന് അംബാസഡർ പറഞ്ഞു. വിഷന്‍2035 പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യം, ഡിജിററല്‍ ടെക്നോളജി, ആരോഗ്യ മേഖല പുനരുപയോഗ ഊർജം എന്നീ മേഖലകളില്‍ കുവൈത്ത് വിദേശ കമ്പനികളില്‍ നിന്ന് നിക്ഷേപം പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ബിഡിഒ അൽ നിസ്ഫ് & പാർട്‌ണേഴ്‌സ്, ടാക്സ് & റെഗുലേറ്ററി സർവീസസ് മാനേജർ കേതൻ പുരി വിഷയാഥിഷ്ടിതമായി അവതരണം നടത്തി. സഞ്ജീവ് അഗർവാൾ, സിഇഒ & എംഡി, പ്രൊതിവിറ്റി, ചേതൻ ശർമ്മ, ഇന്റർനാഷണൽ ഡിവിഷൻ ഹെഡ് – അബ്ദുള്ള കെ. അൽ-അയൂബ് ആൻഡ് അസോസിയേറ്റ്‌സ് എന്നിവർ സെമിനാറിൽ പങ്കെടുത്തവരുടെ ചേദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ജാക്‌സൺ ഗ്രൂപ്പ് സിഇഒയും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ശ്രീ പങ്കജ് ടണ്ടൻ അടുത്തിടെ കുവൈറ്റ് സന്ദർശിച്ച സിഐഐ പ്രതിനിധി സംഘത്തിന്റെ തലവനായ അനുഭവത്തെക്കുറിച്ച് സംസാരിച്ചു. മിഡിൽ ഈസ്റ്റിലെ ഹീലിയോസ് കൺസൾട്ടിങ്ങിന്റെ സിഇഒയും സ്ഥാപകനുമായ അലോക് ചുഗ് PPP, ടാക്സേഷൻ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. റാസ്മ ലീഗിലെ മുതിർന്ന അഭിഭാഷകയായ അസ്മ ഷായും ഇന്റർനാഷണൽ ലീഗൽ ഗ്രൂപ്പിന്റെ പങ്കാളി കാഷിഫ് സയ്യിദും സെമിനാറിൽ ചേരുകയും തൊഴിൽ, തൊഴിൽ പിന്തുടർച്ച, മറ്റ് നിയമപരമായ എന്നിവ വിശദീകരിക്കുകയും ചെയ്തു. കുവൈറ്റ് ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി (പൊളിറ്റിക്കൽ & കൊമേഴ്‌സ് സ്മിതാ പാട്ടീൽ നന്ദി രേഖപ്പെടുത്തി.
Home Middle East Kuwait ഇന്ത്യൻ എംബസി “ഡൂയിംഗ് ബിസ്സിനസ്സ് ഇൻ കുവൈറ്റിൽ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു