കുവൈറ്റ് സിറ്റി: ജൂൺ 1 ന് ഇന്ത്യയും കുവൈത്തും തമ്മിലുള്ള യുഎൻ/ബഹുകക്ഷി കൂടിയാലോചനകൾ നടന്നു. കുവൈറ്റ് വിദേശകാര്യ സഹമന്ത്രി (അന്താരാഷ്ട്ര സംഘടനകൾക്കായുള്ള) അബ്ദുൽ അസീസ് സൗദ് മുഹമ്മദ് അൽ ജാറല്ല കുവൈറ്റ് സംഘത്തെ നയിച്ചപ്പോൾ ഇന്ത്യൻ പ്രതിനിധി സംഘത്തെ ജോയിന്റ് സെക്രട്ടറി പ്രകാശ് ഗുപ്ത നയിച്ചു. അംബാസഡർ ഡോ. ആദര്ശ് സ്വൈകയും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഇരുപക്ഷവും തമ്മിലുള്ള വിവിധ തലങ്ങളിൽ ഉള്ള പ്രശ്‌നങ്ങളിൽ നടന്ന ആദകൂടിയാലോചന ആണിത്. NAM, G-77 എന്നിവയിലെ സഹകരണം ബഹുമുഖ വേദികളിൽ പരസ്പര താൽപ്പര്യമുള്ള മേഖലകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ ചെർച്ച ചെയ്തു.