പ്രവാസി തൊഴിലാളികൾക്കായി കുവൈറ്റ് “സ്മാർട്ട് സംവിധാനം” തേടുന്നു

0
22

കുവൈറ്റ് സിറ്റി: വിദേശതൊഴിലാളികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കാൻ ഒരു സ്മാർട് സംവിധാനം ഏർപ്പെടുത്താനു കുവൈറ്റ് തുടർച്ചയായി ശ്രമിക്കുന്നുണ്ടെന്ന് സുപ്രീം പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി ബുധനാഴ്ച പറഞ്ഞു. രാജ്യത്തേക്ക് വരുന്ന തൊഴിലാളികളുടെ പ്രൊഫഷണൽ കഴിവുകൾ പരിശോധിക്കുന്നതിനുള്ള ഈ സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ ആസൂത്രിത ഓൺലൈൻ പ്ലാറ്റ്‌ഫോം വിദേശ തൊഴിലാളികളെ  തിരഞ്ഞെടുത്ത ജോലി നിർവഹിക്കാൻ  യോഗ്യരാണെന്ന് ഉറപ്പാക്കും. വിദേശികളായ പ്രവാസികളെ സ്വകാര്യമേഖലയിൽ നിയമിക്കുന്നതിന് ഏജൻസി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.