18 വയസ്സിന് മുകളിലുള്ള ജനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ബയോമെട്രിക്സ് ഡാറ്റാബാങ്ക് സജ്ജമാക്കുന്നു

0
125

കുവൈറ്റ് സിറ്റി:  ബയോമെട്രിക് സ്‌കാനിംഗ് വഴി രാജ്യത്ത് താമസിക്കുന്ന  18 വയസ്സ് മുതൽ പ്രായമുള്ള എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി ഡാറ്റാബാങ്ക് സജ്ജമാക്കാൻ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ  പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രാലയം പരമാവധി ശ്രമിക്കുമെന്ന് ബയോമെട്രിക് സെന്ററുകളിലെ പര്യടനത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റ് ജനറൽ അൻവർ അൽ-ബർജാസ് വ്യക്തമാക്കി.