കുവൈറ്റ് സിറ്റി: വ്യാഴാഴ്ച രാത്രി ജ്ലീബ് അൽ ഷുയൂഖ് പ്രദേശത്തെ വീട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. മരിച്ചയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അപകടം ഉണ്ടായ സ്ഥലത്ത് സുരക്ഷാ മുൻകരുതലുകളില്ലാത്തതും ഒപ്പം വീടിന്റെ കിടപ്പുമുറികളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത തരത്തിൽ വഴി തടഞ്ഞു ഇരുമ്പ് കമ്പികൾ പോലുള്ള നിരവധി അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതും ദുരന്തത്തിന് കാരണമെന്ന് കുവൈറ്റ് ഫയർഫോഴ്സ് (കെഎഫ്എഫ്) വ്യക്തമാക്കി
.